വീണപൂവേ കുമാരനാശാന്റെ
വീണപൂവേ - വീണപൂവേ
വിശ്വദർശനചക്രവാളത്തിലെ
നക്ഷത്രമല്ലേ നീ ഒരു ശുക്ര
നക്ഷത്രമല്ലേ നീ
വീണപൂവേ...
വികാരവതി നീ വിരിഞ്ഞുനിന്നപ്പോൾ
വിരൽതൊട്ടുണർത്തിയ ഭാവനകൾ
കവിഭാവനകൾ
നിന്നെ കാമുകിമാരുടെ ചുണ്ടിലെ
നിശീഥകുമുദമാക്കി - കവികൾ
മന്മഥൻ കുലയ്ക്കും സ്വർണ്ണധനുസ്സിലെ
മല്ലീശരമാക്കി - മല്ലീശരമാക്കി
വീണപൂവേ കുമാരനാശാന്റെ
വീണപൂവേ - വീണപൂവേ
വീണപൂവേ...
വിഷാദവതി നീ കൊഴിഞ്ഞുവീണപ്പോൾ
വിരഹമുണർത്തിയ വേദനകൾ
നിൻ വേദനകൾ
വർണ്ണപ്പീലിത്തൂലിക കൊണ്ടൊരു
വസന്തതിലകമാക്കി - ആശാൻ
വിണ്ണിലെ കൽപദ്രുമത്തിന്റെ കൊമ്പിലെ
വാടാമലരാക്കീ - വാടാമലരാക്കീ
വീണപൂവേ കുമാരനാശാന്റെ
വീണപൂവേ - വീണപൂവേ
വീണപൂവേ - വീണപൂവേ.....
No comments:
Post a Comment
Note: Only a member of this blog may post a comment.